കാഞ്ഞിരപ്പള്ളി: പിഎംഎംഎസ്വൈ പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ള ലൈവ് ഫിഷ് വെൻഡിംഗ് സെന്റർ, ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രവർത്തനോദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30ന് വിഴിക്കത്തോട് എസ്എൻഡിപി ഹാളിൽ നടക്കും.
ഫിഷറീസ്, സാമൂഹ്യ നീതി മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ഫിഷറീസ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൾ നാസർ ഐഎഎസ്, ഫിഷറീസ് ഡയറക്ടർ വി. ചെൽസാസിനി ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, ആശാ ജോയി, പി. ജീരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്സ് എബ്രഹാം ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സ്യകൃഷി പരിശീലന പരിപാടി നാളെ രാവിലെ 10.30ന് നടക്കും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.എസ്. ശിവപ്രസാദ് ക്ലാസ് നയിക്കും.